മേപ്പയ്യൂർ: തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള സെസ് പിരിവ് ഊർജിതമാക്കുക, ക്ഷേമനിധി ബോഡിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, സാമ്പത്തിക ആനുകൂല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. അത്യോട്ട് ഗംഗാധരൻ, എം.കെ.രാമചന്ദ്രൻ , സി.കെ.പ്രഭാകരൻ, സുരേഷ് ഗോപാൽ, എ.ടി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. വി.കെ.നാരായണൻ കെ.സി കുഞ്ഞിരാമൻ,യു.സത്യൻ, യു, മനോജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |