കുറ്റ്യാടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനയ്ക്കുമെതിരേ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 23 ന് നൈറ്റ് മാർച്ച് നടത്തും. വൈകിട്ട് ആറിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന മാ ർച്ച് പഴയ സ്റ്റാൻഡിൽ സമാപിക്കും. ജനപ്രതിനിധികൾ, പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥർ, യുവജന സംഘടനകൾ, വിദ്യാർത്ഥികൾ, സാം സ്കാരിക സംഘടനകൾ, വ്യാപാര സംഘടനകൾ, ഹരിത കർമസേന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സംഘാടകസമിതി യോഗത്തിൽ പ്രസിഡന്റ് ഒ.ടിനഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, സി.കെ.സുമിത്ര, കെ.നിഷ, പി.സി.രവീന്ദ്രൻ, കെ.വി.ചന്ദ്രദാസ്, ശരൺ റാം, സിയാദ് ഊരത്ത്, സി.എച്ച് ശരീഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |