മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
ഇരിങ്ങൽ:പ ന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് സർഗലയയിൽ തുടക്കമായി. ലോകമെമ്പാടുമുള്ള മനുഷ്യർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങൾക്ക് ഈ വശ്യമനോഹരദേശം ആതിഥ്യമരുളും. ജനുവരി 6ന് സമാപിക്കുന്ന മേളയിൽ 15 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കലാകാരൻമാർ ഒരുമിച്ചുചേരും. പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഹാൻഡം, കളരി, സുഗന്ധവ്യഞ്ജനം, മുള, മരത്തടി, കളിമൺ, അറബിക് കാലിഗ്രഫി, തെയ്യഗ്രാമങ്ങൾ എന്നിവ ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. രുചി വൈവിദ്ധ്യം നുകരാൻ ഇരുപതോളം സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന ഇന്ത്യൻ ഫോക് ഡാൻസ് ഫെസ്റ്റിവെലിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കലാകാരൻമാരെത്തും. പുസ്‌തകമേള, കാർട്ടൂൺ അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ സോൺ, കുട്ടികൾക്കായുള്ള കരകൗശല പരിശീലനം എന്നിവ മേളയെ ശ്രദ്ധേയമാക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് സർഗാലയ സംഘടിപ്പിച്ച അന്തർദേശീയ കരകൗശല അവാർഡുകൾ ഉദ്ഘാടന ദിവസം നൽകും. മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.ടി. ഉഷ എം.പി തീം വില്ലേജ് സോൺ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |