വടകര: കേരള അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ വടകര യൂണിറ്റ് സമ്മേളനം വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ മുഖ്യാതിഥിയായി. പി.എം വിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സി. ജയരാജൻ, സി. പ്രദീപൻ, ജില്ലാ പ്രസിഡന്റ് ഒ.ടി. മുരളീദാസ്, സെക്രട്ടറി എ.സുരാജ്, കെ.വി പ്രകാശൻ, കരുണൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സുഭാഷ് കോറോത്ത് സ്വാഗതവും പി.പി ശരത്ത് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റായി സിജു സി യെയും സെക്രട്രറിയായി പി.എം വിനുവിനെയും ട്രഷററായി പി.പി. ശരത്തിനെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |