കല്ലാച്ചി: താലികെട്ട് നടക്കുന്ന മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിന് അക്ഷര സദ്യയൊരുക്കുകയാണ് അഡ്വ. സ്മൃതി ഹരീന്ദ്രൻ. പുസ്തകങ്ങളെയും വായനയെയും ഏറെ സ്നേഹിക്കുകയും മറ്റുള്ളവരെ വായിക്കാനായി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത തന്റെ അപ്പൂപ്പനായ റിട്ടയേഡ് വില്ലേജ് ഓഫീസർ പടിഞ്ഞാറയിൽ കുഞ്ഞിരാമകുറുപ്പിന്റെ ഓർമ്മക്കായാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്. നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കൻൻഡറി സ്കൂൾ ലൈബ്രറിക്ക് 20,000ത്തോളം രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന സ്മൃതി കല്യാണമണ്ഡപത്തിനു സമീപം തന്നെ പുസ്തകപ്രദർശനവും പുസ്തക പരിചയപെടാനുള്ള വേദിയും ഒരുക്കി. സദാനന്ദൻ വയനാട്, ശ്രീജിത്ത് ലൈബ്രറി ഇൻ ചാർജ്, വിഷ്ണു. എ. എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ, വരൻ ശരത് ടി. കെ. എന്നിവരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്മൃതിയുടെ മാതാപിതാക്കളായ ഹരീന്ദ്രൻ, പ്രസീത ഹരീന്ദ്രൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |