SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ചെമ്പുതകിടിൽ ജീവൻ തുടിക്കും മുത്തപ്പൻ

sargalaya
ചെമ്പുതകിടിൽ തീർത്ത മുത്തപ്പനുമായി രാജീവനും ഭാര്യ ബിന്ദുവും

ഇരിങ്ങൽ : ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങൾ. ഇന്ത്യയിലെമ്പാടുമുള്ള കരകൗശലക്കാരുടെ കലാവിരുതുകൾ, വസ്ത്രവൈവിദ്ധ്യ
ങ്ങൾ. ആഭരണങ്ങൾ... തനതുകരകൗശല വസ്തുക്കൾ ഇഷ്ടപ്പെടുന്നവർക്ക് വാതിൽ തുറന്നിരിക്കുകയാണ് ഇരിങ്ങൽ സർഗാലയ മേളയിൽ.
വിവിധ ആരാധനാ മൂർത്തികളുടെ ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങളുമായാണ് ഏച്ചുരിലെ രാജീവൻ മേളയിൽ പങ്കെ
ടുക്കുന്നത്. 450 രൂപ മുതൽ 25000 രൂപ വരെയാണ് ചിത്രങ്ങളുടെ വില. ചെമ്പ് തകിടിൽ വരച്ച് പോളിഷ് ചെയ്തതാണ് ചിത്രങ്ങൾ.
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെ രണ്ടാം നമ്പർ പവലിയനിലെ സുരഭീസ് മെറ്റൽ ആർട്ട് ആൻഡ് ക്രാ
ഫ്റ്റാണ് ശ്രദ്ധേയമാകുന്നത്. കുട്ടിക്കാലം തൊട്ടേ ചിത്രങ്ങൾ വരച്ചും കരകൗശല ഉത്പന്നങ്ങൾ നിർമ്മിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്
രാജീവൻ. ഏറെക്കാലം മലേഷ്യയിൽ ആർട്ടിസ്റ്റായി ജോലി ചെയ്ത രാജീവൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ചിത്രക
ലാ ജീവിതം തുടരുകയാണ്. മുത്തപ്പൻ, ഗീതോപദേശം, ഗണപതി, കൃഷ്ണൻ, ബുദ്ധൻ തുടങ്ങി നിരവധി രൂപങ്ങൾക്ക് ലോഹ തകിടിൽ ജീവൻ പകർ
ന്നിട്ടുണ്ട്. ആന, മയിൽ, പൂക്കൾ തുടങ്ങി അലങ്കാര ചിത്രങ്ങളും രാജീവന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. പ്രത്യേക തരം നിർമാണ രീതി
യായതിനാൽ വർഷങ്ങളോളം സ്വർണവർണം മായാതെ നിൽക്കും. മൂന്നാം തവണയാണ് സർഗാലയ മേളയിലെത്തുന്നത്. കലാവിസ്മ
യം ഒരുക്കുന്നതിൽ ഭാര്യ ബിന്ദുവും കൂടെയുണ്ട്. മക്കളായ സൂര്യരാജീവ്, വിഷ്ണു രാജ് എന്നിവരുടെ പിന്തുണ ഇരുവർക്കും കരുത്താകുന്നു. ഫോൺ: 9074718301.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL