കുന്ദമംഗലം: വിമൻ ഇന്ത്യ മൂവ്മെന്റ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി യുവ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സുലൈഖ മാവൂർ അദ്ധ്യക്ഷത വഹിച്ചു. യുവ സംഗമത്തിൽ 'നമുക്ക് നമ്മെ തിരിച്ചറിയാം' എന്ന വിഷയത്തിൽ ശാദിയ കൊടുവള്ളി ക്ലാസെടുത്തു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമേരി സമാപന പരിപാടിയും കലാവിരുന്നും ഉദ്ഘാടനം ചെയ്തു. ഹനീഫ പാലാഴി, പി .പി .റഷീദ്, ഹാജറ, ആരിഫ, ഷർജിന,ഷമീമ, റബീബ എന്നിവർ പ്രസംഗിച്ചു. എസ് .ഡി. പി .ഐ ജില്ല പ്രസിഡന്റായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട മുസ്തഫ കൊമ്മേരിക്ക് സ്നേഹോപഹാരം നൽകി. സീനത് സ്വാഗതവും യുകെ.ഷമീമ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |