SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

ത്രോ ബോൾ ചാമ്പ്യൻഷിപ്പ്

ball
ത്രോ ബോൾ ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: അമച്വർ ത്രോ ബോൾ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ 28ാമത് ദേശീയ സബ്ജൂനിയർ (16വയസിൽ താഴെ) ത്രോ ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് നടക്കും. വെസ്റ്റ് ഹിൽ പ്രസ്റ്റീജ് പബ്ലിക് സ്‌കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600ൽ പരം കായിക താരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കും. രാവിലെ ഒമ്പതിന് മാങ്കാവിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റ് സ്‌കൂൾ അങ്കണത്തിൽ സമാപിക്കും. 9.30ന് അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 5ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും മേയർ ഡോ.എം.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഡോ.എസ്.മണി, കെ.എൻ.ഗോവിന്ദ രാജ്, കെ.എൻ.നിയാസ് ചിറക്കര, ഓർഗനൈസ് കമ്മിറ്റി ചെയർമാൻ യൂനുസ് അലൂർ, എസ്.നജുമുദ്ദീൻ, ഇ.കോയ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL