മേപ്പയ്യൂർ: മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവും, രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിലെ പ്രമുഖനുമായിരുന്ന എ.വി.അബ്ദുറഹിമാൻ ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സമ്മേളനവും എട്ടിന് മേപ്പയ്യൂർ ടൗണിൽ നടക്കും. വൈകിട്ട് നാലിന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസൽ ബാബു, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് , ജില്ലാ ജന.സെക്രട്ടറി ടി.ടി ഇസ്മായിൽ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |