കുന്നുമ്മൽ: കുന്നുമ്മൽ ഉപജില്ലാ എൽ.പി വിഭാഗം കായിക മേള വട്ടോളി നേഷണൽ എച്ച് .എസ് .എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി .ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത സമ്മാനദാനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു, പി .പി.ദിനേശൻ , മനോജൻ ,കെ .കെ . ബാബു , നാസർ താനറണി , മനോജ് കൈവേലി ,സജീർ വി.വി, പി പി സലിൽ രാജ് , പി സി സന്തോഷ്, മുഹമ്മദ് പി പി ,വിനീഷ് ടി കെ , അഖില പൊയിലൂറ, ഷജ്ല ടി കെ ,ബോബൻ കെ ടി , പ്രജിൽ വി കെ , സൂരജ് ടി കെ , നാജിദ്, ഷാജി ജസ്റ്റിൻ ജോസ് , റിൻസ് എന്നിവർ പ്രസംഗിച്ചു. ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. ഷഫീഖ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |