SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

'സ്മൃതിപഥം' ഇനി നാടിന് സ്വന്തം

cremation
ന​വീ​ക​ര​ിച്ച​ ​മാ​വൂ​ർ​ ​റോ​ഡ് ​ശ്മ​ശാ​നം​ ​'​സ്മൃ​തി​പ​ഥം​'​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ്‌​ ​റി​യാ​സ് ​ ഉ​ദ്ഘാ​ട​നം​ ​ ചെ​യ്യു​ന്നു.

@ സ്മൃതിപഥം ആദ്യം ഏറ്റുവാങ്ങിയത് പ്രിയപ്പെട്ട കഥാകാരനെ

കോഴിക്കോട്: കോർപ്പറേഷൻ ആധുനിക രീതിയിൽ നവീകരിച്ച മാവൂർ റോഡ് ശ്മശാനം 'സ്മൃതിപഥം" നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനനം പോലെ മനുഷ്യൻ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയാക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്നും മന്ത്രി പറഞ്ഞു. പൊതുഇടങ്ങളെ ഡിസൈനോടെ പുനരുജ്ജീവിപ്പിക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ മാതൃകയാണ് സ്മൃതിപഥം. പരിസരമലിനീകരണം ഇല്ലാത്ത വാതക, ഇലക്ട്രിക് രീതിയിലുള്ള സംസ്കാരം, മനസിന് തണലേകുന്ന പൂന്തോട്ടം ഉൾപ്പെടെയുള്ള അന്തരീക്ഷം, അനുശോചനയോഗം നടത്താനുള്ള സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി.വാസുദേവൻ നായരുടെ ഭൗതികദേഹമാണ് സ്മൃതിപഥത്തിൽ ആദ്യം സംസ്കരിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പായിരുന്നു സംസ്കാരം. പുതിയ ശ്മശാനം കോംപ്ലക്സും നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം. പഴയ ശ്മശാന കോംപ്ലക്സിൽ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട് ശ്മശാനങ്ങളും ഉണ്ട്. ഇവ നവീകരിച്ചതിന് പിന്നാലെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേമ്പറുകൾ കൂടി പുതുതായി നിർമിച്ചത്. അഴക് ശുചിത്വ പ്രോട്ടോകോൾ പാലിച്ചാണ് നിർമ്മാണവും പരിപാലനവും . തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.28 കോടി രൂപയും കോർപ്പറേഷന്റെ പദ്ധതിയിൽ വകയിരുത്തിയ 4.92 കോടി രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തനസമയം

രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണി വരെ

സൗകര്യങ്ങൾ

ചൂള,​ ഗ്യാസ് വൈദ്യുതി ശ്മശാനങ്ങൾ,​ സംസ്കാരച്ചടങ്ങുകൾ തത്സമയം കാണാം, സി.സി.ടി.വി. സംവിധാനം, ചിതാഭസ്മം സൂക്ഷിക്കാനുള്ള ലോക്കർ, ബന്ധുക്കൾക്ക് ചിതാഭസ്മം കൈമാറാനുള്ള സൗകര്യം, പ്രാർത്ഥനാ ഹാൾ, ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള കിയോസ്‌ക് .

ചെലവ്

7.2 കോടി

സംസ്കരിക്കുന്നതിന്

നിശ്ചയിച്ച തുക

ചൂള- 1500,​ ഗ്യാസ് - 2000,​ വൈദ്യുതി - 2500 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL