SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ബേപ്പൂർ വാട്ടർ ഫെസ്റ്റ് സമാപിച്ചു കാണാം അടുത്ത വർഷം

riyas
ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റ​് സ​മാ​പ​ന​ ​സമ്മേളനത്തിന ് ​മു​ന്നോ​ടി​യാ​യി​ ​നടന്ന​ ​ഘോ​ഷ​യാ​ത്ര​

കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​ബേ​​​പ്പൂ​​​രി​​​ലും​​​ ​​​ചാ​​​ലി​​​യ​​​ത്തും​​​ ​​​ക​​​ട​​​ലി​​​ലും​​​ ​​​ക​​​ര​​​യി​​​ലും​​​ ​​​ആ​​​കാ​​​ശ​​​ത്തും​​​ ​​​സാ​​​ഹ​​​സി​​​ക​​​ത​​​യു​​​ടെ​​​യും​​​ ​​​വി​​​നോ​​​ദ​​​ത്തി​​​ന്റെ​​​യും​​​ ​​​വി​​​സ്മ​​​യ​​​ ​​​വി​​​രു​​​ന്നൊ​​​രു​​​ക്കി​​​ ​​​ബേ​​​പ്പൂ​​​ർ​​​ ​​​വാ​​​ട്ട​​​ർ​​​ ​​​ഫെ​​​സ്റ്റ് ​​​നാ​​​ലാം​​​ ​​​സീ​​​സ​​​ണി​​​ന് ​​​ഉ​​​ജ്ജ്വ​​​ല​​​ ​​​പ​​​രി​​​സ​​​മാ​​​പ്തി.​​​ ​
ക​​​ട​​​ലി​​​ന്റെ​​​ ​​​ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ൽ​​​ ​​​സാ​​​ഹ​​​സി​​​ക​​​ ​​​കാ​​​യി​​​ക​​​ ​​​വി​​​നോ​​​ദ​​​ത്തി​​​ന്റെ​​​ ​​​വ​​​ശ്യ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​ഇ​​​ത​​​ൾ​​​ ​​​വി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ,​​​ ​​​വ്യോ​​​മ​​​സേ​​​നാ​​​ ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​ടെ​​​ ​​​അ​​​ഭ്യാ​​​സ​​​ ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ ​​​ആ​​​കാ​​​ശ​​​ത്ത് ​​​ഉ​​​ദ്വേ​​​ഗ​​​ത്തി​​​ന്റെ​​​യും​​​ ​​​കൗ​​​തു​​​ക​​​ത്തി​​​ന്റെ​​​യും​​​ ​​​കാ​​​ഴ്ച​​​ക​​​ൾ​​​ ​​​നി​​​റ​​​ച്ചു.​​​ ​​​ബേ​​​പ്പൂ​​​ർ​​​ ​​​മ​​​റീ​​​ന​​​യ്ക്കു​​​ ​​​മു​​​ക​​​ളി​​​ൽ​​​ ​​​നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ​​​ഡ്രോ​​​ണു​​​ക​​​ൾ​​​ ​​​എം.​​​ടി​​​ ​​​വാ​​​സു​​​ദേ​​​വ​​​ൻ​​​ ​​​നാ​​​യ​​​രു​​​ടെ​​​ ​​​ചി​​​ത്രം​​​വ​​​ര​​​ച്ചു.​​​ ​​​അ​​​ത് ​​​താ​​​ഴെ​​​ ​​​ജ​​​ന​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​ഓ​​​ർ​​​മ​​​ക​​​ളു​​​ടെ​​​ ​​​ക​​​ട​​​ലി​​​ര​​​മ്പം​​​ ​​​തീ​​​ർ​​​ത്തു.​​​ ​
കൈ​​​റ്റ് ​​​ഫെ​​​സ്റ്റി​​​വ​​​ലും​​​ ​​​നാ​​​വി​​​ക​​​ ​​​തീ​​​ര​​​ദേ​​​ശ​​​ ​​​സം​​​ര​​​ക്ഷ​​​ണ​​​ ​​​സേ​​​ന​​​ക​​​ളു​​​ടെ​​​ ​​​ക​​​പ്പ​​​ൽ​​​ ​​​കാ​​​ഴ്ച​​​ക​​​ളും​​​ ​​​സാ​​​ഹ​​​സി​​​ക​​​ ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​കാ​​​ണി​​​ക​​​ളെ​​​ ​​​വി​​​സ്മ​​​യി​​​പ്പി​​​ച്ച​​​ ​​​പാ​​​ര​​​മോ​​​ട്ട​​​റിം​​​ഗും​​​ ​​​ഫ്‌​​​ളൈ​​​ ​​​ബോ​​​ർ​​​ഡ് ​​​ഡെ​​​മോ​​​യും​​​ ​​​ആ​​​സ്വാ​​​ദ​​​ക​​​ർ​​​ക്ക് ​​​പു​​​ത്ത​​​ൻ​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​സ​​​മ്മാ​​​നി​​​ച്ചു.​​​ ​​​
പ്രാ​​​ദേ​​​ശി​​​ക​​​ ​​​മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​ ​​​ചൂ​​​ണ്ട​​​യി​​​ട​​​ൽ,​​​ ​​​വ​​​ല​​​യെ​​​റി​​​യ​​​ൽ,​​​ ​​​നാ​​​ട​​​ൻ​​​ ​​​വെ​​​ള്ളം​​​ക​​​ളി,​​​ ​​​ഡി​​​ങ്കി​​​ ​​​ബോ​​​ട്ട് ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​വ​​​ൻ​​​ ​​​കൈ​​​യ​​​ടി​​​ ​​​നേ​​​ടി.​​​ ​​​വൈ​​​വി​​​ദ്ധ്യ​​​മാ​​​ർ​​​ന്ന​​​ ​​​നാ​​​ട്ടു​​​ ​​​രു​​​ചി​​​ക​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​വി​​​വി​​​ധ​​​ ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​ ​​​രു​​​ചി​​​ഭേ​​​ദ​​​ങ്ങ​​​ളും​​​ ​​​ ​​​അ​​​ണി​​​നി​​​ര​​​ത്തി​​​യ​​​ ​​​ഫു​​​ഡ് ​​​ഫെ​​​സ്റ്റി​​​വ​​​ൽ​​​ ​​​ഭ​​​ക്ഷ​​​ണ​​​പ്രേ​​​മി​​​ക​​​ൾ​​​ക്ക് ​​​പു​​​തി​​​യ​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​സ​​​മ്മാ​​​നി​​​ച്ചു.​​​ ​മ​​​ല​​​യാ​​​ള​​​ത്തി​​​ന്റെ​​​ ​​​പ്രി​​​യ​​​ ​​​ഗാ​​​യ​​​ക​​​രാ​​​യ​​​ ​​​വി​​​നീ​​​ത് ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ,​​​ ​​​ജോ​​​ത്സ്നാ​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​കെ.​​​എ​​​സ്.​​​ ​​​ഹ​​​രി​​​ശ​​​ങ്ക​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​ന​​​യി​​​ച്ച​​​ ​​​സം​​​ഗീ​​​ത​​​ ​​​നി​​​ശ​​​ ​​​നി​​​റ​​​ഞ്ഞ​​​ ​​​ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​ആ​​​സ്വാ​​​ദ​​​ക​​​ർ​​​ ​​​നെ​​​ഞ്ചേ​​​റ്റി​​​യ​​​ത്.​​​ ​​​സ​​​മാ​​​പ​​​ന​​​ ​​​ച​​​ട​​​ങ്ങി​​​ന് ​​​മു​​​ന്നോ​​​ടി​​​യാ​​​യി​​​ ​​​ബേ​​​പ്പൂ​​​ർ​​​ ​​​തു​​​റ​​​മു​​​ഖ​​​ത്തു​​​ ​​​നി​​​ന്ന് ​​​ആ​​​രം​​​ഭി​​​ച്ച് ​​​സ​​​മാ​​​പ​​​ന​​​ ​​​വേ​​​ദി​​​യാ​​​യ​​​ ​​​മ​​​റീ​​​ന​​​ ​​​ബീ​​​ച്ചി​​​ൽ​​​ ​​​അ​​​വ​​​സാ​​​നി​​​ച്ച​​​ ​​​വ​​​ർ​​​ണ​​​ശ​​​മ്പ​​​ള​​​മാ​​​യ​​​ ​​​ഘോ​​​ഷ​​​യാ​​​ത്ര​​​യും നടന്നു. ​​​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​പൊ​തു​മ​രാ​മ​ത്ത് ​-​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി​നി​മ​ ​സം​വി​ധാ​യ​ക​നും​ ​ന​ട​നു​മാ​യ​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​എ​ന്നി​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.​ ​മേ​യ​ർ​ ​ബീ​ന​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​സ​ച്ചി​ൻ​ ​ദേ​വ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്‌​നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ്,​ ​എ​സ് .​കെ​ .​സ​ജീ​ഷ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി​ ​ഗ​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL