SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

മഹാത്മ പുരസ്കാരം സമർപ്പിച്ചു

k
ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിൻ്റെ 2024-ലെ മഹാത്മ പുരസ്ക്കാരം സ്വാതന്ത്ര്യ സമര സേനാനി മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് മേപ്പയ്യൂർ അയ്യറോത്ത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി സമർപ്പിക്കുന്നു.

മേപ്പയ്യൂർ: ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ 2024-ലെ മഹാത്മ പുരസ്കാരം സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് ഷാഫി പറമ്പിൽ എം.പി സമർപ്പിച്ചു. 10001 രൂപയും ഗാന്ധി ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മേപ്പയ്യൂർ അയ്യറോത്ത് ഭവനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ടി.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ മുഖ്യാതിഥിയായി. അഡ്വ. വി.പി വിനോദ് പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. വാർഡ് അംഗം ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പൂക്കോട്ട് ബാബുരാജ്, കെ.പി രാമചന്ദ്രൻ, സി.എം ബാബു, പി.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു. രാജൻ ബാലുശ്ശേരി സ്വാഗതവും ജി.കെ മനോഹരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL