വടകര : ഒഞ്ചിയം രക്തസാക്ഷികൾ പിടഞ്ഞുവീണ ചെന്നാട്ട് താഴയിൽ നിന്ന് പകർന്ന അഗ്നിജ്വാല സി.പി.എം ജില്ലാ സമ്മേളന നഗരിയിയിൽ ജ്വലിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളും നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും വോളണ്ടിയർമാരും അണിനിരന്ന ദീപശിഖ പ്രയാണം വടകര നാരായണ നഗരയിലെ സമ്മേളന നഗറിൽ സംഗമിച്ചു . ജില്ലാ സെക്രട്ടേറിയറ്റംഗം കെ .കെ മുഹമ്മദിന് രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി ദീപശിഖ കൈമാറി. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് പ്രയാണമാരംഭിച്ച ജാഥയ്ക്ക് വഴി നീളെ സ്വീകരണ മൊരുക്കിയിരുന്നു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ജാഥയ്ക്ക് നാടെങ്ങും അഭിവാദ്യമേകി. സി.പി. എം ജില്ലാ സെക്രട്ടറി പി .മോഹനൻ ജാഥ ഉദ്ഘാടനം ചെയ്തു, ഏരിയാ സെക്രട്ടറി ടി. പി .ബിനീഷ് അദ്ധ്യക്ഷത വഹിച്ചു, ജാഥാ ലീഡർ കെ.കെ മുഹമ്മദ് പ്രസംഗിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ .ലതിക, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം .മെഹബൂബ്, കെ.കെ ദിനേശൻ, പി .കെ മുകുന്ദൻ, എം .ഗിരീഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.കെ ദിവാകരൻ, കെ .പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു, വി .ജിനീഷ്സ്വാഗതം പറഞ്ഞു. ഒഞ്ചിയം ബാങ്ക് പരിസരം, റെയിൽവേ ഗെയിറ്റ്, കണ്ണൂക്കര, മടപ്പള്ളി, നാദാപുരം റോഡ്, കെ ടി ബസാർ, കൈനാട്ടി, ചോറോട്, പെരുവാട്ടും താഴ, സി എം സ്റ്റോപ്പ്, വടകര ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ നൂറ്കണക്കിനാളുകൾ അണിനിരന്ന് ജാഥയ്ക്ക് വരവേൽപ്പ് നൽകി. വടകര നാരായണ നഗറിൽ സെക്രട്ടേറിയറ്റംഗം സി.ഭാസ്കരൻ ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി. മോഹനൻ മൂന്നു ദിവസമായി നടക്കുന്ന പ്രതിനിധി സമ്മേളന നഗരിയിൽ അഗ്നിജാല തെളിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |