SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

പമ്പ് സെറ്റ് നൽകി

photo
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ക്ഷീര കർഷകന് സ്ലറി പമ്പ് സെറ്റ് കൈമാറുന്നു

ബാലുശ്ശേരി: കൃഷി വകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതിയിൽ ക്രിട്ടിക്കൽ കോമ്പോണന്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പത്താം വാർഡിലെ ക്ഷീര കർഷകനായ സുധീഷ് അമ്പലത്തിലിനു സ്ലറി പമ്പ് സെറ്റ് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഭവൻ ഈ വർഷം 15 കർഷകരെയാണ് ഫാം പ്ലാൻ പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. വിവിധ വകുപ്പുകളുടെ പദ്ധതികൾ കൂട്ടിയിണക്കി കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. കൃഷി ഓഫീസർ ശുഭശ്രീ പദ്ധതി വിശദീകരിച്ചു. എം. ശ്രീജ, വത്സല കാറളംകണ്ടി, പി. ഇന്ദിര, ശിഖ പുതുക്കുടിക്കണ്ടി, പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL