കുറ്റ്യാടി: ഫെബ്രി : 8, 9 തിയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന തണൽ ഭിന്നശേഷി കലോത്സവ പ്രചാരണാർത്ഥം കുറ്റ്യാടി കവലയിൽ നിർമ്മിച്ച പ്രചാരണപന്തൽ , തണൽ കൂടാരം സംസാര പരിമിതിയുള്ള ലക്ഷം വീട്ടിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.സി മജിദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ , വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു , ഹാശിം നമ്പാടൻ , സന്ധ്യ കരണ്ടോട് , സി.എച്ച് ഷെരിഫ് , അബ്ദുല്ലാ സൽമാൻ , ലത്തീഫ് കായക്കൊടി , മോഹൻദാസ് കായക്കൊടി എന്നിവർ പ്രസംഗിച്ചു . മേനിക്കണ്ടി അബ്ദുല്ല സ്വാഗതവും എം.എം ദിനേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |