തൊട്ടിൽപാലം: കേരള കോൺഗ്രസ് ചെയർമാനും മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ 92ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവിലും പാറഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ഞെഴുകും കാട്ടിലിൽ അദ്ധ്യക്ഷത വഹിച്ചു.വിൻസന്റ് വാതപ്പളളി ജന്മദിന സന്ദേശം നൽകി . ജില്ലാ സെക്രട്ടറി ബോബി മൂക്കൻതോട്ടം കാവലുംപാറ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശൻ മണലിൽ, സാലി സജി, വാർഡ് മെമ്പർ കെ വി തങ്കമണി, ബഡ്സ് സ്കൂൾ എച്ച് .എം ഷൈനി ബാബു, രാജൻ പാറമേൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |