കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ പാർക്കിംഗ് പ്ലാസയിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡന്റ് അഡ്വ. കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. 2025 മാർച്ചോടെ കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി മാറുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വെറും പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു .ടി പി സുരേഷ്, ടി. ചക്രായുധൻ, എം സുരേഷ് ,കെ സി. രാജൻ, ലിപിന എന്നിവർ പ്രസംഗിച്ചു. വിജു കടവ് സ്വാഗതവും ഒ .സുഭദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |