SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തം: എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ കോടതിയിലേക്ക്

wyd

കൽപ്പറ്റ: മുണ്ടക്കൈ,​ ചൂരൽമല ഉരുൾ ദുരന്ത പുനരധിവാസം വീണ്ടും നീളാൻ സാദ്ധ്യത. എച്ച്.എം.എല്ലിന് പിന്നാലെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളും കോടതിയിലേക്ക്. ടൗൺഷിപ്പ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു കാര്യത്തിലും സർക്കാർ ആശയവിനിമയം നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പറയുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കോടതിവിധി കൃത്യമായി നടപ്പാക്കുന്നില്ലെന്നും വിമർശനം. ഇന്നലെ വയനാട് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന മുണ്ടക്കൈ ചൂരൽമല പുനരധിവാസ അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച റവന്യൂ മന്ത്രി കെ.രാജൻ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് പ്രവർത്തനങ്ങൾ അതിവേഗം പരോഗമിക്കുയാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു നീക്കം. രണ്ട് എസ്റ്റേററിലേയും ടോപ്പോ ഗ്രാഫിക്ക് സർവേ പൂർണമായിട്ടുണ്ട്. ജിയോഗ്രാഫിക്കൽ സർവേയുടെ മുഖ്യഭാഗം കഴിഞ്ഞിട്ടുണ്ട്. ഹൈഡ്രോളജിക്കൽ സർവേ 50 ശതമാനം വീതം പൂർത്തിയായി. സോയിൽ ടെസ്റ്റ് എൽസ്റ്റൺ എസ്റ്റേറ്റിൽ 11 ഭാഗത്ത് നടത്തിക്കഴിഞ്ഞു. വെള്ളത്തിന്റെ സാംപിൾ കളക്ഷനുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഫെബ്രുവരി 5 നകം പൂർത്തീകരിക്കും. ഭൂമി ലഭ്യമായിട്ടുള്ള 30 ദിവസത്തിനുള്ളിൽ തന്നെ കിഫ്ബി, കിഫ്‌കോൻ, യുഎൽസിസി, റവന്യു വിഭാഗം പ്രത്യേകം ഓഫീസറെ തന്നെ നിയമിച്ച് കളക്ടറുടെ നേതൃത്വത്തിൽ റവന്യു വിഭാഗവും ചേർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കുകയാണ്.

നേരത്തെ ഭൂമി ഏറ്റെടുക്കലിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന് അനുകൂലമായ ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്.

ദുരന്തനിവാരണ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിക്ക് വില നൽകാൻ ആകില്ല. അതിനാൽ തന്നെ ഭൂമിക്ക് ന്യായമായ വില ലഭിക്കണമെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹാരിസൻസ് മലയാളം പ്ലാന്റേഷൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് എൽസ്റ്റണും കോടതിയിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL