വേളം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും വേളം ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് വിദ്യാർത്ഥികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ് വേർഡ് -25' നടത്തി.വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് കിണറുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ: മുഹമദ് അബ്ദുൾജമാൽ, വി എം കൃഷ്ണകുമാരി, എസ് വിജ്യോതി, എൻ ഡി നിഷ, നദീം ടി.ടി.കെ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ നാസർ, മേഘ്ന എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ എം.ഇ രമേഷ് സ്വാഗതവും കെ പി പവിത്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |