SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

ഹരിതകർമ്മസേന മലേഷ്യയിലേക്ക്

uyuyuyuyu
ഹരിതകർമ്മസേന

വടകര: 'നഗരസഭയിലെ ഹരിയാലി ഹരിത കർമ്മസേനാംഗങ്ങളിൽ 68 പേർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങുന്നു. ഇതിൽ മൂന്നുപേർ ഒഴിച്ച് ബാക്കി ആരും വിമാനത്തിൽ യാത്ര ചെയ്യാത്തവരാണ്. 2017 ൽ തുടങ്ങിയ ഈ കുടുംബശ്രീ സംരംഭത്തിലെ അംഗങ്ങളുടെ സ്വപ്നമാണ് പൂവണിയുന്നത്. ഫെബ്രുവരി 11 ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഇവരെ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കും. 16ന് തിരിച്ചെത്തും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കോക്ക് ടൈൽ എന്നസ്ഥാപനമാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.കേരളത്തിൽ ആദ്യമായാണ് ഇത്രയും ഹരിതകർമ്മ സേനാംഗങ്ങൾ വിദേശത്ത് സന്ദർശനത്തിന് പോകുന്നതെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, HARITHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL