കോഴിക്കോട്: ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസ് ഫുട്ബോളിൽ ഉത്തരാഖണ്ഡിനെതിരെ മറുപടിയില്ലാത്ത ഒരു ഗോൾ നേടി കിരീടം ചൂടിയ കേരള ടീം താരം സൽമാൻ ഫാരിസിന് കൊളത്തറയുടെ പൗരാവലി സ്വീകരണമൊരുക്കി. പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ റഹ്മാൻ ബസാറിൽ നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് നടത്തിയ മന്ത്രി ഉദ്ഘാടനം ചെയ്തു. സി.സന്ദേശ് അദ്ധ്യക്ഷനായി. വിവിധ കലാ സാംസ്കാരിക സംഘടനകളും കുടുംബസമിതികളും ഉപഹാരം നൽകി ആദരിച്ചു. കൊളത്തറ സ്വദേശി ചോയിൽ അനുസിന്റെയും ഫരിദയുടെയും മകനാണ് സൽമാൻ ഹാരിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |