SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

മുത്തങ്ങ ഭൂസമരത്തിന് ഇന്ന് 22 വയസ്

muthanga
മുത്തങ്ങ ഭൂസമരത്തിൽ നിന്ന്

*2004ൽ സി.ബി.ഐ കുറ്റപത്രം കൊടുത്തു

*മരിച്ചത് ഇരുപതിലേറെ പേർ

കൽപ്പറ്റ: 2003 ഫെബ്രുവരി 19. തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി മുത്തങ്ങയിൽ ആദിവാസികൾ നടത്തിയ സമരത്തിന് ഇന്നേക്ക് 22 വർഷം. കഴിഞ്ഞ മാസം കൽപ്പറ്റ ജില്ലാ കോടതി പരിസരത്ത് കുറെ ആദിവാസികൾ നിൽക്കുന്നത് കണ്ടു. എന്താണെന്ന് തിരക്കി. മുത്തങ്ങ ഭൂസമര കേസിലെ പ്രതികളാണെന്നറിഞ്ഞു.!.വർഷം 22 ആയിട്ടും ഈ കേസുകൾക്ക് തീർപ്പായിട്ടില്ല!!. ഇടതിലും വലതിലും പെടാത്തവരാണ് പ്രതികളായ ആദിവാസികൾ. അവർ കേസിന്റെ പേരിൽ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനിടെ കേസിലെ ഇരുപതുപേർ മരണപ്പെട്ടു.!. 170 പേർ ഇപ്പോഴും കേസിന്റെ പിറകെയാണ്. പലർക്കും പ്രായമായി.പൊലീസ് മർദ്ദനത്തിന്റെ പേരിൽ ഭൂരിപക്ഷം പേർക്കും ശരീരാവശതകൾ ഏറെയുണ്ട്.

മൊത്തത്തിൽ പന്ത്രണ്ട് കേസുകൾ ഉണ്ടായിരുന്നു. ആറെണ്ണം വനം വകുപ്പിന്റേത്.വെടിവെപ്പിലും ഏറ്റുമുട്ടലിലുമായി ആദിവാസി ജോഗിയും പൊലീസുകാരൻ വിനോദും അന്ന് കൊല്ലപ്പെട്ടു. 2004ൽ ആറ് എഫ്. ഐ.ആറുകൾ മൂന്ന് കുറ്റപത്രമായി ക്ലബ് ചെയ്ത് എറണാകുളത്ത് സി.ബി.ഐക്ക് കൊടുത്തു. 2004 മുതൽ 2014വരെ കൊച്ചിയിലായിരുന്നു കേസ്.ഒടുവിൽ ഒരു കേസ് അവിടെ നിലനിർത്തി മറ്റ് രണ്ട് കേസുകൾ അവിടെ തന്നെ സെഷൻസിലേക്ക് മാറ്റി.കഷ്ടപ്പാടുകൾ സഹിച്ച് 250 ആദിവാസികൾ കേസിന്റ പേരിൽ കഴിഞ്ഞ പത്ത് വർഷം കൊച്ചിയിലേക്ക് പോയിട്ടുണ്ട്.പിന്നീടാണ്, ഒരു കേസ് ഒഴിച്ച് 2014ൽ രണ്ട് കേസുകൾ കൽപ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. കൽപ്പറ്റ സെഷൻസിൽ 2016മുതൽ വിചാരണ തുടങ്ങി.74 പേരാണ് ഈ കേസിലുണ്ടായിരുന്നത്.അതിൽ 26 ഓളം പേർ മരിച്ചു. ഒരാൾ മനോരോഗിയായി. സമരത്തിന്റെ ഭാഗമായി 157 കുട്ടികളെ ജയിലിലിട്ടു. അതിൽ 44 കുട്ടികൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. നാല് കുട്ടികൾക്ക് ഇനിയുംതുക ലഭിക്കാനുണ്ട്.

2014ൽ ആറു മാസക്കാലം ആദിവാസികൾ നിൽപ്പുസമരം നടത്തിയിരുന്നു.അതിൽ പങ്കെടുത്തവർക്ക് ഭൂമി കൊടുക്കണമെന്ന്ധാരണയായി.പാക്കേജ് പ്രകാരം 259 പേർക്ക് ഒരേക്കർ‌ പ്രകാരം ഭൂമി നൽകി. പകുതി ഭൂമിയും വാസയോഗ്യമോ കൃഷിയോഗ്യമോ ആയിരുന്നില്ല.ഭൂമിയിൽ പ്രവേശിച്ചവർ നാൽപ്പതിൽ താഴെ മാത്രം.18 സ്ത്രീകൾ ഇപ്പോൾ നടക്കുന്ന കൊലക്കേസ് ഉൾപ്പെടെയുളള കുറ്റപത്രത്തിൽ പ്രതികളാണ്. 600 ലേറെ സ്ത്രീകളെ ജയിലിൽ പിടിച്ചിട്ടിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. ജോഗിയെ കൂടാതെ ബാലൻ, വെരുവൻ, ഞേളൻ എന്നീ ആദിവാസികൾ പൊലീസ് മർദ്ദനത്തെ തുടർന്ന് വഴിയിൽ വീണും രക്തം ഛർദ്ദിച്ചും മരണപ്പെട്ടു. വനത്തിൽ റെയ്ഡിനിടെ ഒമ്പതുമാസം പ്രായമുളള കുഞ്ഞും മരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL