മുക്കം: സമസ്ത നേതാവായിരുന്ന സി.മൂസ മാസ്റ്റർ അനുസ്മരണവും മൂസ മാസ്റ്റർ സ്മാരക പുസ്തക പ്രകാശനവും 28ന് വൈകിട്ട് നാലിന് മുക്കം മുസ്ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടക്കും. അനുസ്മരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പുസ്തക പ്രകാശനം മുൻ എം.പി കെ.മുരളീധരനും നിർവഹിക്കും. കെ.സി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. സലാം ഫൈസി മുക്കം പുസ്തക പരിചയം നടത്തും.സൈനുൽ ആബിദീൻ തങ്ങൾ, വി.ഇ മോയി ഹാജി,ബാബു പൈക്കാട്ട് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിതിൽ സലാം ഫൈസി മുക്കം, കെ.സി. മുഹമ്മദ് ഫൈസി, എം.കെ. ഉമർബാഖവി, പി.കെ. ഗഫൂർ മുസ്ലിയാർ, സി. കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |