കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സാഹിത്യ ശിൽപശാല പന്തലായനി ബി.പി.സി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ പങ്കെടുത്തു. കെ ടി ഉഷാകുമാരി ,ഉണ്ണി മാടഞ്ചേരി, വത്സൻ പി എന്നിവർ പ്രസംഗിച്ചു. വിനീത മണാട്ട്, കിഷോർ പി കെ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്വാഗതവും വിദ്യാഭ്യാസ പ്രവർത്തക സമിതി അംഗം ജി .കെ ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രോജക്ടിന്റെ ഭാഗമായി നടത്തിയ കൈയെഴുത്തു മാസിക നിർമ്മാണത്തിൽ വിജയികളായ വിദ്യാലയങ്ങൾക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |