കോഴിക്കോട്: യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ യു. കലാനാഥൻ അനുസ്മരണം ഒമ്പതിന് രാവിലെ ഒമ്പതു മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. കെ.എം.ശ്രീകുമാർ, ഡോ. ടി.എസ്.ശ്യാംകുമാർ, അഡ്വ. സി.ഷുക്കൂർ, അഡ്വ.കെ.എൻ. അനിൽകുമാർ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അനുസ്മരണ സമ്മേളനം മുൻ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ വി.കെ.സി മമ്മദ്കോയ മുഖ്യാതിഥിയാവും. യുക്തിവാദി സംഘം ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ കലാനാഥൻ അനുസ്മരണം നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വെെസ് പ്രസിഡന്റുമാരായ ഇരിങ്ങൽ കൃഷ്ണൻ, സി.എസ്. എലിസബത്ത്, ജില്ലാ പ്രസിഡന്റ് പ്രകാശ് കറുത്തേടത്ത്, സി.എം. എൽസ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |