SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

മീറ്ററില്ലെങ്കിൽ സൗജന്യ യാത്ര, നടക്കില്ലെന്ന് ഓട്ടോ തൊഴിലാളികൾ

auto
ഓട്ടോ തൊഴിലാളികൾ

കോഴിക്കോട് : മീറ്റർ റീഡിംഗില്ലെങ്കിൽ യാത്ര സൗജന്യമെന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടും വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജില്ലയിലെ ഓട്ടോ തൊഴിലാളികൾ. മാർച്ച് 10ന് ഗതാഗത മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാൻ ഉറച്ചിരിക്കുകയാണ് തൊഴിലാളികൾ. ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് പെർമിറ്റ് നടപ്പാക്കാനുള്ള ശ്രമങ്ങളെയും എതിർക്കാനാണ് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു സംഘടനകളുടെ തീരുമാനം.
ഫെയർ മീറ്റർ സ്റ്റിക്കർ പതിപ്പിച്ചാൽ യാത്രക്കാരുമായി പലവിധ തർക്കങ്ങൾക്കും ഇടയാകുമെന്നാണ് ഓട്ടോ തൊഴിലാളികൾ ഉയർത്തുന്ന ആശങ്ക. നഗരപരിധിയിലും പഞ്ചായത്തുകളിലും മീറ്ററിട്ട് ഓടണം എന്നതാണ് വ്യവസ്ഥ. ഉൾപ്രദേശങ്ങളലേക്ക് പോകുന്ന ഓട്ടോ തൊഴിലാളികൾക്ക് പലപ്പോഴും തിരിച്ച് ഓട്ടം കിട്ടണമെന്നില്ല. നിലവിൽ നഗരത്തിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓട്ടോകൾ മീറ്റർ തുകയും അതിന്റെ പകുതിയും ചേർത്താണ് വാങ്ങിക്കുന്നത്. സ്റ്റിക്കർ പതിക്കണമെന്ന നിയമത്തിൽ ഈ ആവശ്യം പരിഗണിക്കാത്തതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. ഉൾപ്രദേശങ്ങളിൽ ഓട്ടം പോകുന്നവർക്ക് പാർക്കിംഗ്, സ്റ്റാന്റ് സൗകര്യം എന്നിവ ലഭിക്കാത്തതും വെല്ലുവിളിയാണ്.

ഫാസ്റ്റ് ട്രാക്കും ഇപ്പോഴില്ല

നേരത്തെ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി രാവിലെ അപേക്ഷ സമർപ്പിച്ചാൽ വെെകിട്ടോടെ പെർമിറ്റും ലെെസൻസും പുതുക്കി നൽകുമായിരുന്നു.

ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 700 രൂപയാണ് ഈടാക്കുന്നത് . എന്നാൽ ഒരിടത്തും ഇത് ലഭിക്കുന്നില്ല. പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയാണ്. ഏജന്റ് വഴി പരശോധന പൂർത്തിയാക്കുമ്പോൾ 1200 രൂപ വരെയാണ് ചെലവ് വരുന്നതെന്നും തൊഴിലാളികൾ പറയുന്നു.

'' തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാതെ മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പും ട്രാൻസ്പോർട്ട് കമ്മിഷണറും ശ്രമിക്കുന്നത്. എന്ത് വിലകൊടുത്തും ഇത് തടയും.

- കെ.സി ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറി ( ഐ.എൻ.ടി.യു.സി മോട്ടോർ ഫെഡറേഷൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL