ബാലുശ്ശേരി : ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് ബോട്ടണി ഡിപ്പാർട്മെന്റും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ആഗ്രബിയോടിവേഴ്സിറ്റി സെന്റർ വയനാടും ധാരണപത്രം ഒപ്പ് വെച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അഹമ്മദും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ആഗ്രബിയോടിവേഴ്സിറ്റി സെന്റർ ഡയറക്ടർ ഡോ. ഷക്കീല എന്നിവരാണ് ഒപ്പുവെച്ചത്. ധാരണപത്രം അനുസരിച്ചു വിദ്യാർത്ഥികളിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും. സുസ്ഥിര വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പങ്കു ചേർക്കുക. അക്കാഡമിക് ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ സ്ഥാപനങ്ങൾ പരസ്പരം സഹകരിക്കും. ബോട്ടണി ഡിപ്പാർട്ട്മെന്റ് മേധാവി ദിൽന പി. കെ, മാനേജർ ബലരാമൻ, ബാലുശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ഡോ. ആശാലത, ഷിനിത, അഭിരാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |