കായക്കൊടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാലസഭയുടെ നേതൃത്വത്തിൽ "നാരങ്ങാ മിഠായി" ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രീൻ വാലിയിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.പി സുമതി അദ്ധ്യക്ഷത വഹിച്ചു. ബാലസഭ ബാലപാർലമെന്റ് അംഗം ചന്ദനചന്ദ്രൻ മുഖ്യാതിഥിയായി. കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഭരണ സമിതി അംഗങ്ങളും ക്യാമ്പ് സന്ദർശിച്ചു. റഹിം മലപ്പുറം (ബാലസഭ സ്റ്റേറ്റ് ആർ.പി ) പ്രദീപ് മേമുണ്ട , വിനീഷ് പാലയാട്, കൃഷ്ണൻ പി കരണ്ടോട് , ഷിംന നാദാപുരം കെ.പ്രമോദ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു .സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ദാക്ഷായണി സ്വാഗതവും ഉപസമിതി കൺവീനർ ധന്യ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |