SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ജൈവ വൈവിദ്ധ്യ രജിസ്റ്റർ പ്രകാശനം

img
മണിയൂർ പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനംജില്ലാ കലക്ടർ സ്നേഹിൽകുമാർ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. 50 ഓളം സന്നദ്ധ പ്രവർത്തകർ പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് സമ്പൂർണ ജൈവ വൈവിദ്ധ രജിസ്റ്റർ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സസ്യശാസ്ത്രജ്ഞൻ ഡോ.ദിലീപ്,​ ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. മഞ്ജു ധനീഷ്, വൈസ് പ്രസിഡന്റ് എം ജയപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ , മെമ്പർമാരായ മൂഴിക്കൽ പ്രമോദ്, ഷൈനി വി എം, പ്രമോദ് കോണിച്ചേരി, ഷഹബത്ത് ജൂന, ബി.എം.സി കൺവീനർ കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MANIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL