SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

'തിങ്കളിൽ' തിളങ്ങി മെൻസ്ട്രുവൽ കപ്പ് സൗജന്യമായി നൽകിയത് 10.5 ലക്ഷം

mest

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതവും ആരോഗ്യകരവുമായ ആർത്തവകാലത്തിനായി 'തിങ്കൾ പദ്ധതി'യിലൂടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലെെഫ് കെയർ ലിമിറ്റഡ് സൗജന്യമായി വിതരണം ചെയ്തത് 10.5 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ.

2018 മുതലുള്ള കണക്കാണിത്. കേരളത്തിൽ മാത്രം ഏഴ് ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ട്.

ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ആവശ്യക്കാർ ഏറെയാണ്.

എച്ച്.എൽ.എല്ലിന്റെ തിരുവനന്തപുരം ആക്കുളത്തെ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന കപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശഭരണ വകുപ്പ്, വിവിധ എൻ.ജി.ഒകൾ, സ്വകാര്യകമ്പനികൾ, സ്കൂളുകൾ തുടങ്ങിയവയുടെ വിവിധ സ്കീമുകൾ വഴിയാണ് ലഭ്യമാക്കുന്നത്.

അഞ്ചു വർഷത്തേക്ക്

ഒരു കപ്പ് മതി

. എച്ച്.എൽ.എല്ലിന്റെ ഒരു മെൻസ്ട്രൽ കപ്പ് 5 വർഷം വരെ ശുചിയാക്കി ഉപയോഗിക്കാം. മെഡിക്കൽ ഗ്രേഡ് സിലിക്കൺ മെറ്റീരിയലിൽ കൊണ്ടാണ് നിർമ്മിക്കുന്നത്.

20 കോടി രൂപ:

സാനിറ്ററി നാപ്കിനിൽ നിന്ന്

കപ്പിലേക്ക് മാറിയതുവഴി

സ്ത്രീകൾ ലാഭിച്ചത് .

20000 ടൺ:

നാപ്കിന്‍ മാലിന്യം

ഒഴിവായി

2.6 മില്യൺ:

കാർബൺ എമിഷൻ

കുറയ്ക്കാനായി

`സുരക്ഷിതമായ ആർത്തവകാലം ഒരുക്കുകയാണ് ലക്ഷ്യം. തിങ്കൾ എന്ന പേരിൽ മൊബെെൽ ആപ്പും ഉടൻ പുറത്തിറക്കും. എവിടെയിരുന്നും ഏത് ഭാഷയിലും ഞങ്ങളോട് സംസാരിക്കാം. അത് ഡീ കോ‌ഡ് ചെയ്ത് അവരുടെ ഭാഷയിൽ ബോധവത്കരണം നൽകും'

-ഡോ.കൃഷ്ണ എസ്.എച്ച്

മാനേജർ- പബ്ലിക് ഹെൽത്ത് പ്രൊജക്ട്

സംശയം തീർക്കാം

9048807603-മലയാളം, തമിഴ്, കർണാടക

8983057159-മറാത്തി

8075646022-ഹിന്ദി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL