SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

സമര പ്രഖ്യാപന കൺവെൻഷൻ

photo
ഭാരതീയ ദളിത് കോൺഗ്രസ് സമര പ്രഖ്യാപന കൺവെൻഷൻ ഡി.സി.സി. മുൻ പ്രസിഡൻ്റ് കെ.സി. അബു ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സംസ്ഥാന സർക്കാർ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ബഡ്ജറ്റിൽ നീക്കിവെച്ച 600കോടിയോളം രൂപ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു ഭാരതീയ ദളിത്‌ കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ. സി അബു ഉദ്ഘാടനം ചെയ്തു. 19ന് ബാലുശ്ശേരി എം.എൽ.എ ഓഫീസിലേക്ക് ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും

ഭാരതീയ ദളിത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ഇ.കെ. ശീതൾ രാജ് അദ്ധ്യക്ഷനായി. കെ.രാമചന്ദ്രൻ, എം.അശോകൻ, വേണു പാണൻ കണ്ടി, കെ.എം ഉമ്മർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL