SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കി​ ​പൊ​ലീ​സ് ല​ഹ​രി​ക്ക് കടിഞ്ഞാണിടും

kkk
ലഹരി

കോഴിക്കോട്: ആഴ്ന്നിറങ്ങുന്ന മയക്കു മരുന്നിന്റെ അടിവേരറുക്കാൻ റൂറലിൽ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി പൊലീസ്‌. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബെെജുവിന്റെ നി‌ർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവെെ.എസ്.പി പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡോഗ്‌ സ്‌ക്വാഡും ലഹരി വിരുദ്ധ സ്ക്വാഡ് ഡാൻസാഫ് അംഗങ്ങളും ചേർന്ന് 'ഓപ്പറേഷൻ ഡി ഹണ്ടിൽ പരിശോധന നടത്തുന്നത്. പൊലീസ് പരിശോധന തുടരുമ്പോളും താമരശ്ശേരി, കൊടുവള്ളി, ബാലുശ്ശേരി, വടകര തുടങ്ങിയ ഇടങ്ങളില്ലെലാം ലഹരി തലയ്ക്ക്പിടിച്ച യുവാക്കളുടെ അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുന്ന സംഭവങ്ങളും നിരവധി. കഞ്ചാവ്, എം.ഡി.എം.എ, സിന്തറ്റിക്ക് സ്റ്റാമ്പുകൾ, വിവിധതരം പൗഡറുകൾ, ലഹരി ഗുളികകൾ സുലഭമായിക്കൊണ്ടിരിക്കുകയാണ്. വിൽപ്പനയും സജീവമാണെന്ന് നാട്ടുകാരും പറയുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാത്ഥികളും യുവാക്കളും ലഹരിയുടെ പിടിയിലാണ്. താമരശ്ശേരി അമ്പായത്തോട്ട് പൊലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന എം.ഡി.എം.എ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ചതാണ് ഒടുവിലുണ്ടായ സംഭവം. ഇതോടെ രാത്രികാലങ്ങളിലടക്കം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവിൽ ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും ഉൾപ്രദേശങ്ങളിലും കർശന പരിശോധനയാണ്നടക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഒഴുക്ക് തടയാൻ താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളിലെല്ലാം പ്രത്യേക വാഹനപരിശോധനകളും നടക്കുന്നുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആളൊഴിഞ്ഞ ഇടങ്ങൾ, മലനിരകൾ എന്നിവിടങ്ങഴിലും പരിശോധന നടക്കുന്നു. മഫ്തിയിൽ പരിശോധനയുമുണ്ട്. കോഴിക്കോട് സിറ്റിയിലും പരിശോധന ശക്തമാണ്.

''കർശന പരിശോധനയാണ് നടക്കുന്നത്. പൊലീസ് മാത്രം വിചാരിച്ചാൽ പോരാ. ജനങ്ങളും ഒന്നിക്കണം. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ലഹരിയുടെ അടിവേരറുക്കാൻ നമുക്ക് സാദ്ധ്യമാകുകയുള്ളൂ''

- കെ.ഇ ബെെജു,

റൂറൽ ജില്ലാ പൊലീസ് മേധാവി

​ ​എം.​ഡി.​എം.​എ​ ​വി​ഴു​ങ്ങി​ ​യു​വാ​വി​ന്റെ​ ​മ​ര​ണം
താ​മ​ര​ശ്ശേ​രി​ ​ല​ഹ​രി​ ​ഹ​ബ്ബാ​കു​ന്നു

കോ​ഴി​ക്കോ​ട്:​ ​ല​ഹ​രി​ ​മാ​ഫി​യ​യു​ടെ​ ​പി​ടി​യി​ല​മ​ർ​ന്ന് ​താ​മ​ര​ശ്ശേ​രി​യും​ ​പ​രി​സ​ര​വും.​ ​ക​ഞ്ചാ​വ്,​ ​എം.​ഡി.​എം.​എ,​ ​സി​ന്ത​റ്റി​ക്ക് ​സ്റ്റാ​മ്പു​ക​ൾ,​ ​വി​വി​ധ​ത​രം​ ​പൗ​ഡ​റു​ക​ൾ,​ ​ല​ഹ​രി​ ​ഗു​ളി​ക​ക​ൾ​ ​എ​ന്നി​വ​ ​ഇ​വി​ടെ​ ​സു​ല​ഭ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​വി​ൽ​പ്പ​ന​യും​ ​സ​ജീ​വ​മാ​ണെ​ന്ന് ​നാ​ട്ടു​കാ​രും​ ​പ​റ​യു​ന്നു.​ ​ആ​ൺ​ ​പെ​ൺ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​യു​വാ​ക്ക​ളും​ ​ല​ഹ​രി​യു​ടെ​ ​പി​ടി​യി​ലാ​ണ്.​ ​പ​ല​പ്പോ​ഴും​ ​പൊ​ലീ​സി​നെ​യും​ ​എ​ക്സൈ​സി​നെ​യും​ ​കാ​ഴ്ച​ക്കാ​രാ​ക്കി​യാ​ണ് ​ഇ​വ​ർ​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​ക​ട​ത്തു​ന്ന​ത്.​ ​ക​ർ​ണ്ണാ​ട​ക,​ ​ബാം​ഗ്ലൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​എ​ളു​പ്പ​ത്തി​ൽ​ ​ഇ​വ​ ​ക​ട​ത്തി​ക്കൊ​ണ്ട് ​വ​രാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന​താ​ണ് ​കൂ​ടു​ത​ൽ​ ​പേ​രെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ത്.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ആ​ളൊ​ഴി​ഞ്ഞ​ ​ഇ​ട​ങ്ങ​ൾ,​ ​മ​ല​ ​നി​ര​ക​ൾ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഇ​വ​രു​ടെ​ ​പ്ര​ധാ​ന​ ​താ​വ​ളം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​വി​ടം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​വ​ൻ​ ​ശേ​ഖ​ര​ങ്ങ​ളാ​ണ് ​പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ച്ച​ ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ത​ർ​ക്ക​ങ്ങ​ളും​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​പ​ല​പ്പോ​ഴും​ ​ക്രൂ​ര​മാ​യ​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​പോ​ലും​ ​വ​ഴി​യാ​രു​ക്കു​ന്നു.

ല​ഹ​രി​മു​ക്ത​ ​കേ​ന്ദ്ര​ത്തി​ൽ​ ​കൊ​ണ്ടു​പോ​യ​തി​ന്റെ​ ​വൈ​രാ​ഗ്യം​ ​മൂ​ലം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സാ​ണ് ​അ​നു​ജ​നെ​ ​സ​ഹോ​ദ​ര​ൻ​ ​വെ​ട്ടി​യ​ത്.​ ​കാ​ര​പ്പ​റ്റ​പ്പു​റാ​യി​ൽ​ ​കെ.​പി.​ ​അ​ഭി​ന​ന്ദി​നാ​ണ് ​(23​)​ ​സ​ഹോ​ദ​ര​ൻ​ ​അ​ർ​ജു​ന​ന്റെ​ ​(28​)​ ​വെ​ട്ടേ​റ്റ​ത്.​ ​താ​മ​ര​ശ്ശേ​രി​ ​ഈ​ങ്ങാ​പ്പു​ഴ​ ​ക​ട്ടി​പ്പാ​റ​ ​വേ​ന​ക്കാ​വി​ൽ​ ​ല​ഹ​രി​ക്ക​ടി​മ​യാ​യ​ ​മ​ക​ൻ​ ​മാ​താ​വി​നെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തും​ ​നാ​ടി​നെ​ ​ഞെ​ട്ടി​ച്ചു.​ ​അ​ടി​വാ​രം​ ​മു​പ്പ​തേ​ക്ര​ ​കാ​യി​ക്ക​ൽ​ ​സു​ബൈ​ദ​ ​(53​)​ ​യാ​ണ് ​മ​ര​ണ​പ്പെ​ട്ട​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL