മേപ്പയ്യൂർ: മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയാട്ടൂരിൽ ഇഫ്താർ സൗഹൃദ സംഗമവും അനുമോദന സദസും നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സാബിഖ് പുല്ലുർ റമസാൻ പ്രഭാഷണം നടത്തി. റംഷാദ് ദാരിമി ഖിറാഅത്ത് നടത്തി.എം.എം അബ്ദുൽ അസീസ് അദ്ധ്യക്ഷനായി. കെ.പി അബ്ദുൽ സലാം, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസൈൻ കമ്മന, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ,ഇസ്മായിൽ കമ്മന, കൈപ്പുറത്ത് മുരളീധരൻ, സുനിൽ ഓടയിൽ, കെ.കെ അനുരാഗ്, ശിവദാസ് ശിവപുരി, കെ.പി അബ്ദുറഹിമാൻ, കെ.പി ഹബീബ് പ്രസംഗിച്ചു. എം.കെ ജാബിർ, മുഹമ്മദ് അഫ്നാസ്, സഫീദ് മുഹമ്മദ്, ഷനീർ റഹ്മമാൻഎന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |