കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാൻ നിശ്ചയിച്ച ഡീലിമിറ്റേഷൻ കമ്മിഷൻ കോടതി വിധിയെ തുടർന്ന് മരവിപ്പിച്ചിരുന്ന പരാതികളുടെ ഹിയറിംഗ് പൂർത്തിയാക്കി. ഡീലിമിറ്റേഷന്‍ കമ്മിഷൻ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാൻ, കമ്മിഷൻ അംഗം എസ്. ഹരികിഷോർ എന്നിവരുടെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ഹിയറിംഗിൽ ആകെ 784 പരാതികൾ പരിഗണിച്ചു. നേരത്തേ 1954 പരാതികൾ പരിഗണിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ഹിയറിംഗിൽ കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലായി ആകെ എട്ട് മുനിസിപ്പാലിറ്റികളുടേതും രണ്ട് ഗ്രാമപഞ്ചായത്തുകളുടേതുമാണ് പരിഗണിച്ചത്. ജോസ്ന മോൾ, ശീതൾ ജി മോഹൻ എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |