മേപ്പയ്യൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ അരിക്കുളം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ലഹരി വിരുദ്ധ കലാജാഥ ആരംഭിച്ചു. ലഹരിക്കെതിരെ ഗ്രാമത്തിൻ്റെ പടപ്പുറപ്പാട് തറമ്മൽ അങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ. വി. നജിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എം സുഗതൻ, കെ.പി. രജനി, എം. പ്രകാശൻ,എൻ.എം ബിനിത, വി.പി.അശോകൻ, കെ.എം. അമ്മത്,കെ.കെ. നാരായണൻ, ജോർജ് , വി. ബഷീർ, കെ.സി. കരുണകരൻ എന്നിവർ പ്രസംഗിച്ചു. 22 ന് രാത്രി 7 ന് ഊരള്ളൂരിൽ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |