തലയാട് : ആധുനിക നേത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നവീകരിച്ച തലയാട് ഗവ. ആയുർവേദ ആശുപത്രി കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടിക്കൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. 2024 - 25 വർഷത്തെ പഞ്ചായത്ത് പ്രോജക്ട് ഫണ്ടും (5 ലക്ഷം)നാഷണൽ ആയുഷ് മിഷൻ ഫണ്ടും (25 ലക്ഷം) ഉപയോഗിച്ചാണ് നവീകരിച്ചത്. നേത്ര രോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. റെനി.ടി.എം. പദ്ധതി വിശദീകരണം നടത്തി. ഡോ: മുഹമ്മദ് ഷെരിഫ്, പി.പി.,ഷാജി കെ. പണിക്കർ, ലാലി രാജു, ദേയ് ജഅമീൻ, കെ.കെ. ബാബു പി. ഉസ്മാൻ, ഉമ്മർമൗലവി, ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |