SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 AM IST

മരണക്കെണിയോ ഓ​ട​കൾ?​

fredfredfredfredf
കോ​റ​ണേ​ഷ​ന് ​സ​മീ​പം​ ​മ​ക്കോ​ല​ത്ത് ​കു​ളം​ ​റോ​ഡി​ലെ​ ​തു​റ​ന്നു​ ​കി​ട​ക്കു​ന്ന​ ​ഓട

കോഴിക്കോട്: പൊട്ടിപ്പൊളിഞ്ഞ സ്ളാബിട്ടതും മൂടാത്തതുമായ ഓവുചാലുകൾ നഗരത്തിലെ ജനങ്ങളുടെ പേടി സ്വപ്നമായി,​അപകടക്കെണിയായി തുടരുന്നു. സൂക്ഷിച്ചു നടന്നില്ലെങ്കിൽ അടിതെറ്റി വീഴുമെന്നുറപ്പ്. അപകടം തുടർക്കഥയായിട്ടും കാലങ്ങളായി തുറന്നുകിടക്കുന്ന ഓടകൾക്ക് മാറ്റമില്ലാതെ. നഗരത്തിലെ പലഭാഗങ്ങളിലും ഓവുചാലുകൾ നല്ലരീതിയിൽ കിടക്കുമ്പോഴും സ്ലാബില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ ഓവുചാലുകൾ നഗരത്തിന്റെ ശോഭ കെടുത്തുകയാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കൺമുന്നിൽ അപകടങ്ങൾ നടന്നിട്ടും ഇതിന് മാറ്റമില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മൂടാത്ത ഓടയിൽ വീണാണ് കോവൂർ എം.എൽ.എ റോഡിൽ മോറ ബസാറിൽ കളത്തുംപൊയിൽ ശശി മരണപ്പെട്ടത്.ദിവസവും നൂറിലേറെ കാൽനട യാത്രക്കാർ സ്ഥിരം സഞ്ചരിക്കുന്ന ഈ ഭാഗങ്ങളിൽ പലയിടങ്ങളിലായി മീറ്ററുകളോളം നീളത്തിൽ ഓടകൾ തുറന്നു കിടക്കുകയാണ്.

വാ തുറന്നും സ്ലാബിളകിയും

ഒയിറ്റി റോഡ് ചെമ്പോട്ടി തെരുവിലെ കടകൾക്ക് മുൻപിലെ ഓടകളും തുറന്നു കിടക്കുകയാണ്. ചെറിയ റോഡായതിനാൽ വാഹനങ്ങൾ തെന്നി ഓടയിൽ വീഴാൻ സാദ്ധ്യതയും ഏറെ. ചാലപ്പുറത്തും കോട്ടൂളിയിലും അശോക ആശുപത്രിയ്ക്ക് സമീപത്തെ റോഡിലുമെല്ലാം ഓവുചാൽ തുറന്നിട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ഫുട്പാത്തിലെ സ്ലാബുകൾ മിക്കതും പൊട്ടിയും ഇളകി മാറി ഓടയിൽ വീണ് കിടക്കുന്നുമുണ്ട്. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിലെ സ്ളാബുകൾ ശരിയാക്കിയെങ്കിലും ഇടവഴികളിലും മറ്റും സ്ഥിതി പരിതാപകരമാണ്. പല വാർഡുകളിലും പൊട്ടിക്കിടക്കുന്ന സ്ലാബുകൾ മാറ്റാൻപോലും പറ്റാത്ത സാഹചര്യമാണെന്നാണ് കൗൺസിലർമാർ പറയുന്നത്. മഴവെള്ളം ഒലിച്ചുപോകേണ്ട ഓടകളുടെയും തോടുകളിൽ പലതിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്തിന് മുൻപ് തന്നെ പൊട്ടിയ സ്ലാബുകൾ മാറ്റി മൂടാത്ത ഓടകൾ മൂടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. കോറണേഷന് സമീപം മക്കോലത്ത് കുളം റോഡിലെ തുറന്നു കിടക്കുന്ന ഓട മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കച്ചവടക്കാരും ഒപ്പു ശേഖരിച്ച് കോർപ്പറേഷനിൽ പരാതി നൽകി.

' നഗരത്തിലെ അപകടം നിറഞ്ഞ ഓടകൾ സ്ലാബിട്ടു മൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.നിരവധിപദ്ധതികൾക്കുള്ളഫണ്ട് കോർപറേഷൻ ലാപ്സാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തുക അനുവദിച്ചു തന്നാൽ ഓരോ വാർഡുകളിലെ ഇത്തരത്തിലുള്ള ഓടകൾസ്ലാബിട്ട് മൂടാൻകഴിയും. ''

കെ.സി.ശോഭിത,യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ

'ഓവുചാലുകൾ അപകടരഹിത മാക്കാനുള്ള കാര്യങ്ങളാണ് കോർപറേഷൻ ചെയ്യുന്നത്.

ഇതിനായി ഓവുചാലുകൾക്ക് സമീപം കൈവരികൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും''

പി.സി രാജൻ - പൊതുമരാമത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL