SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

കോട്ടൂർ ഇനി മാലിന്യമുക്തം

kottur
കോട്ടൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂട്ടാലിടയിൽ നടന്ന റാലി

കോഴിക്കോട്: മാലിന്യമുക്ത പഞ്ചായത്തെന്ന നേട്ടവുമായി കോട്ടൂർ ഗ്രാമപഞ്ചായത്ത്. കൂട്ടാലിട ടൗണിൽ സംഘടിപ്പിച്ച ശുചിത്വ റാലിയുടെ തുടർച്ചയായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ശുചിത്വ പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായും പഞ്ചായത്തിൽ നേരത്തെ ആരംഭിച്ച 'ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ' പദ്ധതിയുടെ തുടർച്ചയായുമാണ് ശുചിത്വ പരിപാലന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പഞ്ചായത്ത് കേന്ദ്രമായ കൂട്ടാലിടയിലെ കച്ചവടക്കാരുടെ നേതൃത്വത്തിൽ ഒമ്പത് സ്ട്രീറ്റ് കമ്മറ്റികൾ രൂപീകരിച്ച് ബിന്നുകൾ സ്ഥാപിച്ചു. ടൗണിൽ ചെടിച്ചട്ടികൾ വെക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ശുചിത്വ അയൽക്കൂട്ടങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ശുചിത്വ വാർഡുകൾ എന്നീ പ്രഖ്യാപനങ്ങൾ പൂർത്തീകരിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി നാരായണൻ അവതരിപ്പിച്ചു. ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ പഞ്ചായത്ത് കൺവീനർ വി വി ബാലകൃഷ്ണൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി എം കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷൈൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു കൈപ്പങ്ങൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ പി മനോഹരൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ രാധൻ, സി.ഡി.എസ് ചെയർപേഴ്‌സൺ യു.എം.ഷീന, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

ശുചിത്വ നേട്ടം ഇങ്ങനെ

25-30 വീടുകൾ ഉൾക്കൊള്ളുന്ന ശുചിത്വ അയൽക്കൂട്ടങ്ങൾ വാർഡുകളിൽ രൂപീകരിച്ചു.

വാർഡ്, പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ശുചിത്വ സമിതികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവ മാലിന്യം ശേഖരണം ഹരിതകർമ സേനയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് പഞ്ചായത്തിലെ എല്ലാ ടൗണുകളിലും ബിന്നുകൾ സ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL