SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ലഹരി വിരുദ്ധ ബോധവത്ക്കരണം

nodrugs
ലഹരി വിരുദ്ധ ബോധവത്ക്കരണം

ചാത്തമംഗലം : കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ആന്റി നാർക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും അദ്ധ്യാപകനുമായ ഡോ.സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ വിഷയാവതരണം നടത്തി. മൂല്യവത്തായ കുടുംബപശ്ചാത്തലം സമൂഹത്തെ ലഹരിവിമുക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി പ്രൊഫ. വി. കുട്ടൂസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷെഫീഖ് ആലത്തൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ റീന ഗണേഷ്, സ്റ്റാഫ് സെക്രട്ടറി എം.മൃദുല, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം സ്വാഗതവും യസീർ സക്കാഫത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL