ബാലുശ്ശേരി: ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി മെമ്പർ കെ.എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.പരീത്, വൈശാഖ് കണ്ണോറ, മധു. എം. ടി, വരുൺകുമാർ, ശ്രീനിവാസൻ കോരപ്പറ്റ, സി.വി.ബഷീർ, ടി.പി. ബാബുരാജ്, സി. രാജൻ, ശ്രീവിദ്യ തറോൽകണ്ടി, അഭിന കുന്നോത്ത്, ശിവദാസൻ വി.സി. യു.കെ.വിജയൻ, ഹരീഷ് നന്ദനം, ആരിഫ ഇന്ദിര, രജിന ബാലകൃഷ്ണൻ, രാജൻ കുനിയിൽ , ബാലൻ പാറക്കൽ, റിലേഷ് ആശാരിക്കൽ, മനോണ്ട് കുന്നോത്ത്, മംഗളദാസൻ ത്രിവേണി ഭാസ്കരൻ കിണറുള്ളതിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |