SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

photo
ചീക്കിലോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ്സും ഇഫ്താർ മീറ്റും നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചീക്കിലോട്: ഏറിവരുന്ന ലഹരി ഉപയോഗത്തിനെതിരെ ചീക്കിലോട് ജനകീയ കൂട്ടായ്‍മയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു . നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. രാജൻ ഉദ്ഘാടനം ചെയ്തു . ജനകീയ കൂട്ടായ്മ

ചെയർമാൻ ആർ.പി. പ്രമോദ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ചീക്കിലോട് എ.യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ കെ .രവീന്ദ്രൻ കുട്ടമ്പൂർ,സജു പി എബ്രഹാം ,കൊളത്തൂർ അദ്വൈതാശ്രമം പ്രസിഡന്റ് രജീന്ദ്രൻ , ഉവൈസ് നൗമി, ടി.എം.മിനി എന്നിവർ പ്രസംഗിച്ചു. കൺവീനർ പി വിശ്വൻ സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു .നിരോധിത ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ലെന്ന് ക്ലാസിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL