SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

കാഴ്ചകളയും മൊബൈൽ ഉപയോഗം കുട്ടികളിൽ മയോപിയ കൂടുന്നു

phone
മൊബെെൽ ഫോണുകളുടെ അമിത ഉപയോഗം

രണ്ട് വർഷത്തിനിടെചികിത്സ തേടിയത് 15,261 കുട്ടികൾ

കോഴിക്കോട്: മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും അമിത ഉപയോഗം (സ്ക്രീൻ ടെെം) കുട്ടികളിൽ മയോപിയ (ഹ്രസ്വദൃഷ്ടി) കൂടുന്നതായി പഠനം. ഡോക്ടർമാരും ആശുപത്രികളും അംഗങ്ങളായ 145 ഓളം അന്താരാഷ്ട്ര സംഘടനകൾ നടത്തിയ പഠനത്തിലാണ് ജനിതക കാരണങ്ങൾക്ക് പുറമെ സ്ക്രീൻ ടെെം ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രണ്ട് വർഷത്തിനിടെ 15,261 കുട്ടികളാണ് മയോപിയയ്ക്ക് ചികിത്സ തേടിയത്.

ഡിജിറ്റൽ ഉപകരണങ്ങൾ അടുത്തുവച്ച് കാണുന്നത് കണ്ണിലും പുറത്തുമുള്ള പേശികളുടെ പ്രവർത്തനത്തിലും സമഞ്ജനാശക്തിയിലും (ഫോക്കസിംഗ് പവർ) വ്യത്യാസമുണ്ടാകുന്നു. കണ്ണിന്റെ വളർച്ചയെയും ബാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ 2020ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയിൽ 2.6 ബില്യൺ ആളുകൾക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ 80-90% യുവാക്കൾക്കും മയോപിയയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ 11-15 വയസ് വരെയുള്ള കുട്ടികളിൽ മയോപിയ ഇരട്ടിച്ചെന്നാണ് കണക്ക്. 2050ൽ ഇത് 48 ശതമാനമാകുമെന്നാണ് ആശങ്ക. കാഴ്ച വികസിക്കുന്ന ഘട്ടത്തിൽ മയോപിയ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുറഞ്ഞ കാഴ്ച സ്ഥിരപ്പെടും (അംബ്ളിയോപിയ).

ലക്ഷണങ്ങൾ

കണ്ണിന് ക്ഷീണം, വരൾച്ച, കണ്ണീരിന്റെ അളവിൽ വ്യത്യാസം, തലവേദന, കാഴ്ച മങ്ങൽ, കണ്ണുവേദന.

കാരണങ്ങൾ

 ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം

 ലോക്ക്ഡൗൺ കാലത്തെ ഓൺലെെൻ പഠനം, ജോലി

 പ്രകൃതിദത്ത വെളിച്ചത്തിന്റെ ഉപയോഗക്കുറവ്

പ്രതിരോധത്തിന് 20-20-20 നിയമം

 20 മിനിറ്റ് കൂടുമ്പോൾ 20 സെക്കൻഡ് ഇടവേളയെടുക്കുക.

 20 അടി അകലെയുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

 വീടിനു വെളിയിൽ 2 മണിക്കൂർ വിനോദത്തിലേർപ്പെടുക

 സ്ക്രീൻടെെം കുറയ്‌ക്കുക.

മയോപിയ ഇന്ത്യയിൽ-2020ലെ കണക്ക് (5മുതൽ 15 വയസ് വരെ)

 നഗരങ്ങളിൽ-8.5%

 ഗ്രാമങ്ങളിൽ-6.1%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL