SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

വൃദ്ധ സദനം പകൽ വീടാക്കി ഉദ്ഘാടനം

redw
പകൽ വീടാക്കി

മാവൂർ : മാവൂർ ഗ്രാമപഞ്ചായത്ത് കണ്ണി പറമ്പിൽ കുനിച്ചുമാട്ടുമ്മൽ 14 വർഷമായി പ്രവർത്തിക്കാതിരുന്ന വൃദ്ധ സദനം പകൽ വീടാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. എം അപ്പുക്കുഞ്ഞൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഫാത്തിമ്മ ഉണിക്കൂർ അദ്ധ്യക്ഷത വഹിച്ചു വയോജനങ്ങൾക്ക് പകൽ വീട്ടിൽ രാവിലെ 10 മുതൽ 5 മണിവരെ ചെലവഴിക്കാം, സൗജന്യമായി ഭക്ഷണം ലഭിക്കും.ഉദ്ഘാടനത്തെ തുടർന്ന് മെഡിക്കൽ ക്യാമ്പും നടന്നു. മാവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. രഞ്ജിത്ത്, ടി. ടി. അബ്ദുൾ ഖാദർ, ശുഭ ശൈലേന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ. ഏ പി മോഹൻദാസ് , പുലപ്പാടി ഉമ്മർ മാസ്റ്റർ, അസി. സെക്രട്ടറി ജയലേഖ , ഐ. സി. ഡി. എസ് ഓഫീസർ ബിനി വർഗീസ്, ആയുർവേദ ഡിസ്പൻസറി ഡോ: ഷിജു, ഹോമിയോ ഡോക്ടർ സ്മിത, ഒ. എം. ചന്ദ്രാഗതൻ, ഭാസ്ക്കരൻ നായർ, എം . എം അബ്ദുള്ള, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL