കുറ്റ്യാടി: എ.ഐ.എസ്.എഫ് ആയഞ്ചേരി മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡന്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.കെ മിഥുൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഭിജിത്ത് കോറോത്ത്, സി.കെ ബിജിത്ത് ലാൽ, അഡ്വ. കെ.പി ബിനൂപ്, ഹരികൃഷ്ണ മൊകേരി, അഭിനന്ദ് കെ.പി,ശ്വേത ശശീന്ദ്രൻ, സിദ്ധാർഥ് സി.എസ്, വൈഗ പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്വേത ശശീന്ദ്രൻ ( പ്രസിഡന്റ്), വൈഗ പ്രശാന്ത് കുമാർ, അനിരുദ്ധ് ഇ.പി(വൈസ് പ്രസിഡന്റുമാർ), അഭിനന്ദ് കെ.പി (സെക്രട്ടറി), അശ്വന്ത് വി.ടി , സിദ്ധാർഥ് സി.എസ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |