SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

സ്വരലയം വാർഷികം

sathi
സ്വരലയം വാർഷികാഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ബേപ്പൂർ: കയർ ഫാക്ടറിക്ക് പടിഞ്ഞാറ് സ്വരലയം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വെള്ളപ്പാലി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. 48ാം ഡിവിഷൻ വാർഡ് കൗൺസിലർ തോട്ടുങ്ങൽ രജനി പങ്കെടുത്തു. മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് മന്ത്രി ആദരിച്ചു. ജയൻ. കെ , ബാബു , അസീസ് എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പൊലീസ് എ.എസ്. ഐഉമേഷ് നന്മണ്ട ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ബി കെ ശാന്തമ്മ ജലജന്യ രോഗങ്ങളെപ്പറ്റി ക്ലാസെടുത്തു. .സെക്രട്ടറി ഹബീബ് ഷാ സ്വാഗതവും ജയജിത്തു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL