SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ലഹരിവിരുദ്ധ കാമ്പെയിൻ

kunnamangalamnews
പയമ്പ്ര ഈസ്റ്റ്‌ റെസിഡന്റ്‌സ് അസോസിയേഷന്റെ (പെര) സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ചേവായൂർ സബ്. ഇൻസ്‌പെക്ടർ പി. മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പയമ്പ്ര ഈസ്റ്റ്‌ റെസിഡന്റ്‌സ് അസോസിയേഷന്റെ (പെര) ആഭിമുഖ്യത്തിൽ "ജാഗ്രത 2025 " എന്ന ബാനറിൽ ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു. ചേവായൂർ സബ്. ഇൻസ്‌പെക്ടർ പി. മന്മഥൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ ചെറുവോട്ട് (വിമുക്തി )ക്ലാസെടുത്തു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെര പ്രസിഡന്റ്‌ കെ. സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ഹരീഷ് കുമാർ, കെ.മനോജ്‌ കുമാർ, കെ.ബാലകൃഷ്ണൻ, സുജ രാജേഷ്, പി. ശ്രീനിവാസൻ നായർ, സരിത ഹരീഷ്, ജിതേഷ് നീലഞ്ചേരി,ഷൈജ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL