മുക്കം: സി.പി.ഐ മുക്കം ലോക്കൽ സമ്മേളനം മുത്തേരിയിലെ സത്താർ കൊളക്കാടൻ നഗറിൽ നടന്നു. മുതിർന്ന അംഗം മുക്കം ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ, സി.സി.ബാലൻ, ഇ.പി.ചന്ദ്രൻ ,അബ്ദുൽ ഖാദർ ,ടി.കെ.ചന്ദ്രൻ, സൗദാമിനി, രജനി എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സി.എ.പുഷ്പരാജൻ, അസി.സെക്രട്ടറിയായി ചന്ദ്രൻ വട്ടോളി എന്നിവരെ തെരഞ്ഞെടുത്തു. പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.സാനു അദ്ധ്യക്ഷത വഹിച്ചു. പി.കെ. കണ്ണൻ, വി.എ.സബാസ്റ്റ്യൻ, കെ.മോഹനൻ, കെ.ഷാജികുമാർ ,പി.സൗദാമിനി, കെ.പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |