SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

വരകളിൽ തെളിഞ്ഞ് എം.ടി

mt
എം.​ടി​ ​വാ​സു​ദേ​വ​ൻ​ ​നാ​യ​രു​ടെ​ ​കൃ​തി​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​കോ​ഴി​ക്കോ​ട് ​ആ​ർ​ട് ​ഗാ​ല​റി​യി​ൽ​ ​ആരംഭിച്ച ​ ചി​ത്ര​പ്ര​ദ​ർ​ശ​നം

കോ​ഴി​ക്കോ​ട് ​:​ ​ചു​മ​ലി​ൽ​ ​ ​പേ​നഗദയുമായി​ ​ഭീ​മ​നെ​ ​വ​ര​വേ​ൽ​ക്കു​ന്ന​ ​എം.​ടി,​ ​പ്ര​ണ​യ​വും​ ​പ്ര​തീ​ക്ഷ​യു​മാ​യി​ ​സു​ധീ​ർ​ ​കു​മാ​ർ​ ​മി​ശ്ര​യെ​ക്കാ​ത്തി​രി​ക്കു​ന്ന​ ​വി​മ​ല,​ ​ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​ ​വെ​ളി​ച്ച​പ്പാ​ട്,​ ​വി​ഭ്രാ​ന്തി​യു​ടെ​ ​ച​ങ്ങ​ല​ക​ളെ​ ​പൊ​ട്ടി​ച്ചെ​റി​യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ഭ്രാ​ന്ത​ൻ​ ​വേ​ലാ​യു​ധ​ൻ​ ​തു​ട​ങ്ങി​ ​എം.​ടി​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ആ​ർ​ട് ​ഗാ​ല​റി​യി​ൽ.
എം.​ടി.​ ​വാ​സു​ദേ​വ​ൻ​ ​നാ​യ​രു​ടെ​ ​സാ​ഹി​ത്യ​കൃ​തി​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ചി​ത്രാ​ങ്ക​ണം​ ​ക​ലാ​കാ​ര​ന്മാ​ർ​ ​വ​ര​ച്ച​ ​'​മ​ഞ്ഞ് ​എം.​ടി.​യി​ലേ​ക്കൊ​രു​ ​ക​ഥാ​പ്ര​യാ​ണം​'​ ​എ​ന്ന​ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് ​മ​നു​ഷ്യ​ ​ജീ​വി​ത​ ​ആ​ഖ്യാ​ന​ങ്ങ​ളെ​ ​നി​റ​ക്കൂ​ട്ടു​ക​ൾ​ ​പു​ന​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
വാ​ന​പ്ര​സ്‌​ഥം,​ ​മ​ഞ്ഞ്,​ ​ഇ​രു​ട്ടി​ന്റ​ ​ആ​ത്മാ​വ്,​ ​ദ​യ​ ​എ​ന്ന​ ​പെ​ൺ​കു​ട്ടി,​ ​പ​ഴ​ശ്ശി​ ​രാ​ജ,​ ​നി​ന്റെ​ ​ഓ​ർ​മ​യ്ക്ക്,​ ​നാ​ലു​കെ​ട്ട്,​ ​ഷെ​ർ​ല​ക്,​ ​വാ​രാ​ണ​സി,​ ​നി​ർ​മ്മാ​ല്യം,​ ​കാ​ലം,​ ​ര​ണ്ടാ​മൂ​ഴം,​ ​പെ​രു​ന്ത​ച്ച​ൻ,​ ​ഓ​പ്പോ​ൾ,​ ​ജ​മ​ന്തി​പ്പൂ​ക്ക​ൾ,​ ​അ​റ​ബി​പ്പൊ​ന്ന് ​നാ​ലു​കെ​ട്ട് ​തു​ട​ങ്ങി​ ​എം.​ടി​ ​യു​ടെ​ ​എ​ഴു​ത്തി​ലൂ​ടെ​ ​അ​ന​ശ്വ​ര​മാ​യ​ ​ഒ​രു​പി​ടി​ ​ക​ഥ​ക​ളും​ ​സി​നി​മ​ക​ളു​മാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​ചി​ത്രാ​ങ്ക​ണം.​
23​ ​ചി​ത്ര​കാ​ര​ന്മാ​ർ​ ​അ​ക്രി​ലി​ക്കി​ൽ​ ​വ​ര​ച്ച​ 46​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​ഇ​തി​ൽ​ ​നാ​ല് ​പേ​ർ​ ​സ്ത്രീ​ക​ളാ​ണ്.​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ആ​ർ​ട്ട് ​ഗാ​ല​റി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​എം.​ടി​യു​ടെ​ ​മ​ക​ളും​ ​ന​ർ​ത്ത​കി​യു​മാ​യ​ ​അ​ശ്വ​തി.​വി.​നാ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​ദ​ർ​ശ​നം​ 26​ ​ന് ​സ​മാ​പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL