SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

ഡ്രസ് മെറ്റീരിയൽ കട്ടിംഗ് ക്ലാസ്

photo
ബാലുശ്ശേരി ഗ്രാമ പഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയതമായി സംഘടിപ്പിക്കുന്ന വനികൾക്കായുള്ള സൗജന്യ ഡ്രസ്സ് മെറ്റീരിയൽസ് കട്ടിംഗ് ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസൈയിനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അസ്സൈനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രകാശ് കരുമല, മോഹനൻ.എ.പി, വാർഡ് മെമ്പർമാരായ ഹരീഷ് നന്ദനം, വൽസല .സി, ഉദയകുമാർ, ഹരീഷ് കല്ലായി, ഷിജില.കെ, വിനോദചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രണ്ടാം ബാച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കും.

വേദിയിൽ വയനാട് ദുരന്ത ബാധിത പ്രദേശത്തെ കുട്ടികൾക്കായി കുന്ദമംഗലത്തെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വരൂപിക്കുന്ന പഠനോപകരണ കിറ്റിലേക്ക് നൽകുന്ന നോട്ട് ബുക്കുകൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉദയകുമാർ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL